General

കൊച്ചിയിൽ നടുറോഡില്‍ യുവതിയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം


കളമശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനു (26) എന്ന യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ആര്‍ഷലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

കൂനന്തായി എ.കെ.ജി നഗര്‍ റോഡില്‍വെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന. യുവതിയുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.


Reporter
the authorReporter

Leave a Reply