Thursday, December 26, 2024
Latest

അമൃത ടെലിവിഷൻ ഹാപ്പിനസ് ചലഞ്ചിന്റെ ഭാഗമായി നിർധനരായ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു..  


കോഴിക്കോട്:കൊവിഡ് കാലഘട്ടത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകിയ ഈ ക്ലാസ്സിൽ ഞാനുമുണ്ടെന്ന പദ്ധതി  അമൃത ടിവി ആരംഭിച്ചത്. അതിന്റെ തുടർച്ചയായുള്ള ഹാപ്പിനസ് ചലഞ്ചിന്റെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം കോഴിക്കോട് ജില്ലയിൽ നടന്നു. കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു.
ഈ ക്ലാസ്സിൽ ഞാനുമുണ്ട് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് നിർവഹിച്ചു. അമൃത ടിവിയുടെ ഈ ക്ലാസ്സിൽ ഞാനും ഉണ്ടെന്ന പദ്ധതി അഭിനന്ദാർഹമാണെന്ന് മേയർ പറഞ്ഞു.സ്റ്റുഡൻസ് പോലീസ് കേഡറ്റ്, മാതാ അമൃതാനന്ദമയി മഠം, കേരള പത്രപ്രവർത്തക യൂണിയൻ, കോഴിക്കോട് കോർപ്പറേഷൻ തുടങ്ങിയവർ സംയുക്തമായാണ് അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുത്തത്.ഡിസിപി ഡോക്ടർ എ ശ്രീനിവാസ് ഐപിഎസ്, മാതാ അമൃതാനന്ദമഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി,  അമൃത ടിവി ബിസിനസ് ഹെഡ് ആർ.ശിവകുമാർ  കൺസൾട്ടിംഗ് എഡിറ്റർ ജെ എസ് ഇന്ദുകുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  കൃഷ്ണചന്ദ്രൻ, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി എസ് രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply