Local News

ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു


കണ്ണൂര്‍: തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഏഴാം കൊട്ടില്‍ സ്വദേശി മിഥുനാണ് മരിച്ചത്. പരിയാരത്തു നിന്നു മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് തലശ്ശേരി കുളം ബസാറിലേക്ക് തീ അണക്കാനായി പോവുകയായിരുന്ന ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്.

ആംബുലന്‍സ് ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ആംബുലന്‍സ് തകര്‍ന്നിരുന്നു. ഫയര്‍എഞ്ചിന്റെ മുന്‍ഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സിനെ വരുത്തിച്ച് അതിലേക്ക് മാറ്റുകയായിരുന്നു.


Reporter
the authorReporter

Leave a Reply