Friday, December 27, 2024
EducationGeneralLatest

എന്‍ജിനിയറിങ് തല്‍പരര്‍ക്കായി ആകാശ്+ബൈജൂസിന്റെ കീം+ജെഇഇ (മെയിന്‍) കോഴ്‌സുകള്‍


കോഴിക്കോട്: പരീക്ഷാ പരിശീലകരായ ആകാശ്+ബൈജൂസ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി റീജ്യനല്‍ എന്‍ജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കും (കീം) പുതിയ കോഴ്‌സുകള്‍ അവതരിപ്പിച്ചു. ഇംഗ്ലീഷിലാണ്‌കോഴ്‌സുകള്‍. സ്റ്റേറ്റ്‌ബോര്‍ഡ് പരീക്ഷകള്‍ കഴിഞ്ഞാല്‍ കോഴ്‌സുകള്‍ ആരംഭിക്കും.
സിബിഎസ്ഇ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിനു പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനീയറിങ് തല്‍പരരായ വിദ്യാര്‍ത്ഥികളിലേക്ക് കൂടി എത്താനുള്ള ആകാശ്+ബൈജൂസ് കാഴ്ചപ്പാടിലാണ് പുതിയ കീംകോഴ്‌സുകള്‍ അവതരിപ്പിച്ചിരിക്കുത്. സംസ്ഥാന എന്‍ജിനീയറിങ്‌കോളജുകളിലേക്കും ജെഇഇ മെയിന്‍സിനുമായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര പഠന പരിഹാരം നല്‍കുന്നതാണ് കോഴ്‌സ്. ജെഇഇ (മെയിന്‍)+ കീം, കീമിന് മാത്രം എന്നിങ്ങനെ രണ്ടു കോഴ്‌സുകളാണ്  വിഭാവനം ചെയ്യുന്നത്. പതിനൊന്നാം ക്ലാസുകാര്‍ക്കായി പ്രത്യേക ബാച്ചുകള്‍ ഉണ്ടാകും. ഇംഗ്ലീഷിലായിരിക്കും പഠിപ്പിക്കുക. കേരളത്തിലെ 6000 അഫിലിയേറ്റഡ്‌സ്‌കൂളുകളില്‍ പത്ത്, 12 ക്ലാസുകളിലായി ഒമ്പതു ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 2021ല്‍ 1,83,823 പേര്‍ കീമിന് ഇരുന്നു.
പുതിയ സംരംഭത്തിന്റെചില സവിശേഷതകള്‍:
* പതിനൊാം ക്ലാസ്‌വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബാച്ച്
* കീം, ജെഇഇ സിലബസ്‌കേന്ദ്രീകരിച്ച് വിപുലമായ പാഠ്യപദ്ധതി തയ്യാറാക്കും
* ഫിസിക്ക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എീ വഷയങ്ങളോടൊപ്പം പതിനൊാം ക്ലാസിലെ സിലബസ്‌കൂടി ഉള്‍പ്പെടു ഉയര്‍ നിലവാരമുള്ള പഠന സാമഗ്രികള്‍ നല്‍കും.
* ആകാശ്+ ബൈജൂസ് തയ്യാറാക്കിയ ദ്വിഭാഷാടെസ്റ്റ് പേപ്പറുകളാല്‍ സജീവമായിരിക്കും
വിദ്യാര്‍ത്ഥി കേന്ദ്രീകൃത സമീപനത്തോടെ പ്രാദേശികവും മുഖ്യാധാരാ വിദ്യാര്‍ത്ഥികളും തമ്മിലുള്ള വിടവ് കുറയുമെന്നും സംയോജിത കോഴ്‌സിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തുകയും അവരെ കീമിനും ജെഇഇ മെയിന്‍സിനും അഡ്വാന്‍സിനുമായി ഒരുക്കുകയാണ് ലക്ഷ്യമെന്നും തങ്ങളുടെ പരിശീലനം നേടിയ നിലവാരമുള്ള അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഇതിനായി സഹായിക്കുമെും ആകാശ്+ബൈജൂസ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.
കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി, ഏരിയ ബിസിനസ് മേധാവികളായ ബിജി ജി. നായർ, അരുൺ വിശ്വനാഥ്, ബ്രാഞ്ച് മേധാവി എം. വിവേക് എന്നിവർ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply