GeneralLatestPolitics

പോലീസ് സേനയിൽ ക്രിമിനലുകൾ കൂടി വരികയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ് മോൻ


കോഴിക്കോട്:പോലീസ് സേനയിൽ ക്രിമിനലുകൾ കൂടി വരികയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ് മോൻ.ഇത്തരം ക്രിമനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.ആഭ്യന്തര വകുപ്പിന് വീഴച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും.പോലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ എൽ.ഡി.എഫിൻ്റെ ജനകീയ പോലീസ് നയത്തിന് വലിയ തരത്തിൽ ശോഭകെടുത്തുന്നുണ്ടെന്നും ജിസ് മോൻ കോഴിക്കോട് പറഞ്ഞു.

അത്തരം പോലീസുകാർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കണം
പോലീസ് കംപ്ലെയിൻ്റ്‌ അതോററ്റികൾ പോലീസ് സഹായ സമതികളാവുന്ന സാഹചര്യമാണ് കേരളത്തിൽ കാണുന്നത്.പരാതിക്കാർക്ക് നീതി ലഭിക്കാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്.പോലീസ് നയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൽ.ഡി.എഫ് സർക്കാർ പരിശോധിക്കണം. പോലീസുകാർക്കെതിരെയുള്ള നടപടികൾ കൈകാര്യം ചെയ്യാൻ ഒരു നിയമ നിർമ്മാണം നടത്തണമെന്നാണ് എ.ഐ.വൈ.എഫിൻ്റെ അഭിപ്രായമെന്നും ജിസ് മോൻ കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി ബിനുപ് സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി എന്നിവരും സംബന്ധിച്ചു.

Reporter
the authorReporter

Leave a Reply