Thursday, January 23, 2025
LatestPolitics

ഗാന്ധി രക്തസാക്ഷി ദിനത്തിൽ എഐവൈഎഫ് ദേശസ്നേഹ സദസ്സ് സംഘാടക സമിതി രൂപീകരിച്ചു.


കോഴിക്കോട്: ഗാന്ധിയെ കൊന്നവർ രാജ്യദ്രോഹികൾ…. എന്ന മുദ്രാവാക്യമുയർത്തി
എഐവൈഎഫ് ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശസ്നേഹ സദസ്സ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. കോഴിക്കോട് എ ഐ ടി യു സി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എ ഐ വൈ എഫ് സംസ്ഥാന എക്സി. അംഗം ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. സി പി ഐ സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി പി അസീസ് ബാബു അധ്യക്ഷത വഹിച്ചു.
സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ്, എ ഐ വൈ എഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട്, സിറ്റി മണ്ഡലം പ്രസിഡന്റ് കെ സുജിത്ത്, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് അശ്വിൻ മനോജ് പ്രസംഗിച്ചു. ഭാരവാഹികൾ:
കെ കെ ബാലൻ മാസ്റ്റർ, അഡ്വ. പി ഗവാസ്, പി കെ നാസർ, ഇ സി സതീശൻ
(രക്ഷാധികാരികൾ), പി അസീസ് ബാബു (ചെയർമാൻ), അനു കൊമ്മേരി(കൺവീനർ),
എം കെ പ്രജോഷ് (ട്രഷറർ), യു സതീശൻ, ബൈജു മേരിക്കുന്ന് (വൈസ് ചെയർമാൻ)
കെ സുജിത്ത്, ആദർശ് കെ (ജോ: കൺവീനർ)


Reporter
the authorReporter

Leave a Reply