General

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Nano News

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അറസ്റ്റിന് നീക്കമെന്ന് റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ ഡി.ഐ.ജി ഓഫിസില്‍ ഉടന്‍ യോഗം ചേരും. അതിന് ശേഷമായിരിക്കും അറസ്‌റ്റെന്നാണ് സൂചന. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവില്‍ തുടരുന്ന ദിവ്യയെ ചോദ്യം ചെയ്യാന്‍ പൊലിസിന് ഇതുവരെ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ ഉന്നയിച്ച ആരോപണമാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പിന്നാലെയാണ് നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Reporter
the authorReporter

Leave a Reply