കോഴിക്കോട് : കെ എസ് ആർ ടി സി
ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ബാലിക സദൻ റോഡിൽ നിന്നും എരഞ്ഞിപ്പാലത്തേക്ക് ടയർ മാറ്റാൻ പോകുകയായിരുന്ന കാട്ടുവയൽ സജീഷാണ് സ്കൂട്ടർ യാത്രക്കിടെ കെ എസ് ആ ടി സി ബസിനടയിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടത്.
എരഞ്ഞിപ്പാലം ട്രാഫിക് ജംഗ്ഷന് സമീപം വയനാട് റോഡിൽ തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം ഉണ്ടായത്.കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത കെ എസ് ആർ ടി സി ബസാണ് അപകടത്തിനിടയാക്കിയത്. സ്കൂട്ടറിന് വലിയ കേട് പാട് ഒന്നും സംഭവിച്ചില്ല. മരണത്തിൽ നിന്നും രക്ഷപ്പെട്ടതിൻ്റെ സന്തോഷത്തിലാണ് കൂലി പണിയെടുത്ത് ഉപജീവനം നടത്തുന്ന സജീഷ്.
നടക്കാവ് പൊലീസ് നടപടികൾ സ്വീകരിച്ചു












