തലക്കുളത്തൂർ: മുൻമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അണ്ടിക്കോട് മലയിൽ അബ്ദുല്ലക്കോയ (72) അന്തരിച്ചു. മുൻ മന്ത്രി ഇ. അഹമ്മദ്, മുൻ നിയമസഭാ സ്പീക്കർ കെ. മൊയ്തീൻകുട്ടി എന്നിവരുടെ സ്റ്റാഫ് അംഗമായിരുന്നു. എം.കെ. മുനീറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ വിരമിച്ചു. ദീർഘകാലം ലീഗ് എലത്തൂർ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു.
ഉള്ളൂർ സ്വദേശിനി കുഞ്ഞീബിയാണ് ഭാര്യ. മക്കൾ: നിഫ്ഷാർ (ദുബായ്), നിഷാത്ത് , സെനിയ്യ , നൗഷിറ, മരുമക്കൾ: മുഹമ്മദ് കോയ (കാട്ടിലപീടിക), റഷീദ് (കാപ്പാട്), ഫിറോസ് (നരിക്കുനി), ജസ്ന (ദുബായ്). സഹോദരങ്ങൾ: മലയിൽ മൂസ്സക്കോയ ( കുവൈത്ത്), മുസ്തഫ, ഹാഷിം, ഇസ്മയിൽ, അഷ്റഫ്, പരേതയായ ഇമ്പിച്ചായിശ. ഖബറടക്കം പറമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.