Local News

യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി, മാലിന്യക്കുഴിയില്‍ തള്ളി, പ്രതി അറസ്റ്റില്‍

Mass Image Compressor Compressed this image. https://sourceforge.net/projects/icompress/ with Quality:30
Nano News

കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍തള്ളി. കോട്ടയം വാകത്താനത്തെ കോണ്‍ക്രീറ്റ് കമ്പനിയിലാണ് ക്രൂരത നടന്നത്. അസം സ്വദേശിയായ 19കാരന്‍ ലേമാന്‍ കിസ്‌കിനെ സിമന്റ് മിക്‌സറിലിട്ട് അടിച്ചാണ് പ്ലാന്റ് ഓപറേറ്ററായ തമിഴ്‌നാട് സ്വദേശി പാണ്ടിദൂരൈ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു.

ഏപ്രില്‍ 26നായിരുന്നു സംഭവം. ജോലിസംബന്ധമായി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യംമൂലം, യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേസ്റ്റുകുഴിയിലിട്ടു. ഇതിന് മുകളില്‍ സ്ലറി മാലിന്യം ഇട്ട് മൂടുകയും ചെയ്തു. രണ്ടുദിവസത്തിനുശേഷം മാനില്യക്കുഴിക്കുള്ളില്‍ മനുഷ്യന്റെ കൈ ഉയര്‍ന്നുനില്‍ക്കുന്നതുകണ്ടാണ് അന്വേഷണം തുടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


Reporter
the authorReporter

Leave a Reply