കോഴിക്കോട് : ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി സംഘടിക്കുന്ന ദ്വിദിന പേപ്പർ ബാഗ് നിർമ്മാണ പരിശീലനം ആരംഭിച്ചു.
കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു.
ചെലവൂർ വാർഡ് കൗൺസിലർ അഡ്വ.സി എം ജംഷീർ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സുരേഷ് ബാബു, റംല അരീക്കോട്, ദർശനം വനിത വേദി കൺവീനർ പി കെ ശാലിനി, ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം മിത്ര നികേതൻ ലെയ്സൺ ഓഫീസർ അഡ്വ. സജു രവീന്ദ്രനാണ് പരിശീലകൻ.
സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ഉത്തരവാദിത്വ ഉപഭോഗവും ഉല്പാദനവും എന്ന പന്ത്രണ്ടാം ലക്ഷ്യപ്രകാരം സംഘടിപ്പിക്കുന്ന പരിശീലനത്തിന് തിരുച്ചിറപ്പള്ളി റീജിയണൽ എഞ്ചിനീയറിംഗ് കോളേജിന്റെ ശാസ്ത്ര സാങ്കേതിക സംരംഭകത്വ പാർക്കിന്റെ പിന്തുണയുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 40 വനിതകൾ പങ്കെടുക്കുന്നുണ്ട്.