Local News

ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച രണ്ടര വയസ്സുകാരിയെ ആദരിച്ചു

Nano News

ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച് നാടിൻറെ അഭിമാനമായി മാറിയ ചെറുവണ്ണൂർ കക്കറമുക്കിലെ പനയുള്ളതിൽ ജിതിൻ ലാലിൻ്റെയും തീർത്ഥയുടെയും മകൾ ഇസ ഐറിൻനെ ബി.ജെ.പി. കക്കറമുക്ക് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. രണ്ടര വയസ്സുകാരിയായ ഇസ ഐറിൻന് ഇന്ത്യ ബുക്സ് ഓഫ് റെകോർഡിസിൽ സ്ഥാനം നേടാനായതിൽ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും.

കക്കറമുക്കിൽ നടന്ന ചടങ്ങിൽ ബി.ജെ.പി.കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർ കെ.കെ രജിഷ് , ഇസ ഐറിന് ഉപഹാരം നൽകി ആദരിച്ചു. സി എം സുരേന്ദ്രൻ,സനു ലാൽ ആഞ്ജനേയ, സി എം സതീഷ്കുമാർ, കിഷോർ കുമാർ , അശോകൻ മലയിൽ മീത്തൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply