Latest

മരക്കൊമ്പ് പൊട്ടി ദേഹത്ത് വീണു;ബൈക്ക് യാത്രികനായ അധ്യാപകന് ദാരുണാന്ത്യം


കോഴിക്കോട് : കോഴിക്കോട് നന്മണ്ടയിൽ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബൈക്ക് യാത്രികനായ അധ്യാപകൻ മരിച്ചു. ഉള്ളിയേരി എയുപി സ്കൂൾ അധ്യാപകൻ മുഹമ്മദ് ഷരീഫാണ്(39) മരിച്ചത്. രാവിലെ ബൈക്കിൽ സ്കൂളിലേക്ക് പോകും വഴി മരക്കൊമ്പ് പൊട്ടി ദേഹത്ത് വീണാണ് അപകടമുണ്ടായത്. നന്മണ്ട അമ്പലപ്പോയിൽ വച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Reporter
the authorReporter

Leave a Reply