Saturday, June 15, 2024
Latest

ജ്യോതിഷത്തെ അപമാനിച്ച് ചോദ്യപേപ്പർ ; പ്രതിഷേധവുമായി ജ്യോതിഷ പണ്ഡിതർ


കോഴിക്കോട് : എട്ടാം ക്ലാസ് അർദ്ധ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറിൽ ഓരോ പുറത്തിൽ ഉത്തരമെഴുതാൻ നിർദ്ദേശിച്ച 15 മത്തെ ചോദ്യത്തിനെ വ്യാപക പരാതി. പാഠ ഭാഗങ്ങളിൽ ഇല്ലാത്ത ചോദ്യത്തിന് ഉത്തരം എഴുതാൻ ആവശ്യപ്പെട്ട വിദ്യാഭ്യസ വകുപ്പിനെ രൂക്ഷ വിമർശനവുമായി ജ്യോതിഷികളുടെ സംഘടന മുന്നിട്ടറങ്ങിയതോടെ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കി.

“ജ്യോതിഷ ശാസ്ത്രം പഠിച്ചവർ മിക്കതും പാതി രാജ്യം കൈക്കലാക്കാൻ തടവില്ല ജാതകം നോക്കി ട്ടവർ പറഞ്ഞീടുന്ന കൈതവം കേട്ടാൽ കൊടുക്കും പല വസ്തു. ( കിട്ടും പണമെങ്കിലിപ്പോൾ )വരികളിലെ ആശയവും സമകാലിക സംഭവങ്ങളും പരിഗണിച്ച് അന്ധവിശ്വാസവും പുതു തലമുറയും വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക എന്നാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന നിർദ്ദേശം. 3 ചോദ്യത്തിൽ ഏതെങ്കിലും രണ്ടെണ്ണം എഴുതാൻ ആവശ്യപെട്ടതിൽ ഈ ചോദ്യം പാഠഭാഗത്തിൽ ഇല്ലാത്തതുമാണ് .
അന്ധവിശ്വാസത്തിന്റെ പേര് പറഞ്ഞ് ജ്യോതിഷത്തെയും ഇത് വഴി ഉപജീവനം നടത്തുന്ന ഒരു സമുദായത്തെയും അപമാനിക്കുകയാണ് ചെയ്തതെന്ന് പണിക്കർ സർവ്വീസസ് സൊസൈറ്റി കണിയാർ ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് പരാതി അയച്ചതായി അവർ പറഞ്ഞു.. ചോദ്യ പേപ്പറിലെ വിവാദ പരാമർശമുള്ള ചോദ്യം റദ്ദാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയുള്ള പുകമറ സൃഷ്ടിക്കൽ ഉണ്ടായാൽ അതിനെയും ചോദ്യം ചെയ്യും. ദേവസ്വം ബോർഡ് തയ്യാറാക്കുന്ന പഞ്ചാഗങ്ങളും കലണ്ടറുകളും സ്വീകരിക്കുന്ന സർക്കാർ ജ്യോതിശാസ്ത്രത്തെ മാത്രമായി ഗൂഢലക്ഷ്യത്തോടെ ഈ വിഷയത്തിലേക്ക് വലിച്ചെഴുക്കുന്ന സാഹചര്യം ഒരു നാടിന്റെ സംസ്കാരത്തെ കരി വാരിത്തേക്കുകയാണെന്ന് മുരളീധരൻ പണിക്കർ ആരോപിച്ചു. പാഠ്യപദ്ധതിയിലെ വിവാദ ചോദ്യം സമുദായത്തിലെ കുട്ടികൾ മാനസിക പ്രയാസവും ആശയക്കുഴപ്പവും ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് വിളിച്ചാൽ വിശദീകരണം നൽകാൻ തയ്യാറാണെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ജ്യോതിഷം എന്നത് ഗ്രഹഗോള നക്ഷത്രാദികളെയും പ്രപഞ്ചത്തിൽ കാണുന്ന ചരാചര വസ്തുക്കളെയും മുഴുവൻ രീതിയിൽ പ്രതി പാദിക്കുന്ന വിഷയമാണ്. അന്ധ വിശ്വാസം നിരോധന ബില്ലിന്റെ മറവിൽ ജ്യോതിഷത്തെ നിരോധിക്കാനുള്ള നീക്കം ,നോക്കി നിൽക്കാനാവില്ലന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി.

വാർത്ത സമ്മേളനത്തിൽ ചെയർമാൻ ബേപ്പൂർ ടി കെ മുരളീധര പണിക്കർ, ചെലവൂർ ഹരിദാസ് പണിക്കർ,മൂലയിൽ മനോജ് പണിക്കർ, വിജീഷ് പണിക്കർ, അനിൽ പണിക്കർ എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply