Election newsLatestPolice News

കോഴിക്കോട് സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.

Nano News

കോഴിക്കോട്: കേരള നിയമസഭ തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ ടൌൺ, മെഡിക്കൽ കോളേജ് ഫറോക്ക് സബ് ഡിവിഷനുകളിൽ പോലീസും കേന്ദ്രസേനയും ചേർന്ന് റൂട്ട് മാർച്ച് നടത്തി. കോഴിക്കോട് ബീച്ചിൽ വെച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടന്നു.

ഡെപ്യൂട്ടി കമ്മീഷണർ പദംസിംഗ് ഐ.പി.എസ്, ടൗൺ സബ്ബ് ഡിവിഷൻ അസിസ്റ്റന്റെ് കമ്മീഷണർ പ്രമോദൻ, സൈബർ അസിസ്റ്റന്റെ് കമ്മീഷണർ പ്രദീപ് കുമാർ തുടങ്ങിയവർ റൂട്ട് മാർച്ചിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളിൽ സുരക്ഷ അവബോധം ഉണ്ടാക്കുവാനാണ് മാർച്ച്‌ നടത്തിയത്.
നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ വൾണറബിൾ ഏരിയയിൽ ഉൾപ്പെട്ട കമ്പളിപ്പറമ്പ് – ഒടുമ്പ്ര ഭാഗങ്ങളിൽ നല്ലളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സേനാംഗങ്ങളെയും, കേന്ദ്രസേനയെയും ഉൾപ്പെടുത്തിക്കൊണ്ട് റൂട്ട് മാർച്ച് നടന്നു.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വൾണറബിൾ ഏരിയയിൽ ഉൾപ്പെട്ട വേങ്ങേരി ഗവ: എൽ.പി സ്കൂൾ പരിസരങ്ങളിൽ സേനാംഗങ്ങളെയും, കേന്ദ്രസേനയെയും ഉൾപ്പെടുത്തിക്കൊണ്ട് ചേവായൂർ സബ്ബ് ഇൻസ്പെക്റുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടന്നു.


Reporter
the authorReporter

Leave a Reply