Politics

ആവേശമായി നടക്കാവിലെ റോഡ് ഷോ

Nano News

കോഴിക്കോട്:ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലതലത്തില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോ നഗരത്തില്‍ ആവേശമായി. നടക്കാവിലെ കേളപ്പജി പ്രതിമയില്‍ മാല ചാര്‍ത്തി പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച റോഡ് ഷോ കലാരൂപങ്ങളും വാദ്യമേളങ്ങളുമായി എരഞ്ഞിപ്പാലത്ത് സമാപിച്ചു.


നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി.സുരേഷ്, പി.രമണി ഭായ്, സതീഷ് പാറന്നൂര്‍, സരിത പറയേരി,മഹിളമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്, ജില്ല സെക്രട്ടറിമാരായ പ്രശോഭ് കോട്ടുളി , അനുരാധ തായാട്ട്, ടി.രനീഷ്, ജില്ല വൈസ് പ്രസിഡന്റ് കെ.വി. സുധീര്‍, കൗസിലര്‍മാരായ എന്‍. ശിവപ്രസാദ്, സി.എസ് സത്യഭാമ, മണ്ഡലം ഭാരഭാഹികളായ പി. രജിത്ത് കുമാര്‍, എന്‍.പി.പ്രകാശന്‍, കെ. ജിത്തിന്‍ ,ടി പ്രവീണ്‍ , എം. ജഗനാഥന്‍ കെ. അജയലാല്‍, ലതിക ചെറോട്ട്, വി. പ്രകാശന്‍, എ. അനില്‍കുമാര്‍, പി.കെ. മാലിനി ,ലീന അനില്‍, മധുകാട്ടുവയല്‍, കെ.സുശാന്ത്, പ്രഭ ദിനേശ്, ടി.പ്രജേഷ് ,എന്നിവര്‍ നേതൃത്വം നല്‍കി.

എൻ.ഡി.എ.സ്ഥാനാർത്ഥി എം.ടി.രമേശ് താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ചു

എൻ.ഡി.എ.സ്ഥാനാർത്ഥി എം.ടി.രമേശ് താമരശ്ശേരി ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയേലിനെ ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, അഡ്വ.കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി, ഗിരീഷ് തേവള്ളി, ടി. ചക്രായുധൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply