Wednesday, December 4, 2024
Latest

ചാകര മദ്യ രൂപത്തിൽ;ഫറോക്ക് പഴയപാലത്തിൽ മദ്യം കയറ്റിയ ലോറി ഇടിച്ച് അപകടം


ഫറോക്ക് : മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഫറോക്ക് പഴയ പാലത്തിൻ്റെ സുരക്ഷാ കമാനത്തിൽ ഇടിച്ചു. അൻപതോളം കെയ്സ് മദ്യക്കുപ്പികൾ ലോറിയുടെ മുകൾ ഭാഗത്തു നിന്നും റോഡിലേക്ക് വീണു. രാവിലെ 6.30 നാണ് അപകടം. ലോറി നിർത്താതെ പോയി.

അപകട സ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ മദ്യക്കുപ്പികൾ എടുത്തു കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്.

അനധികൃത മദ്യക്കടത്താണെന്നു സംശയിക്കുന്നു. അവശേഷിച്ച മദ്യക്കുപ്പികൾ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.


Reporter
the authorReporter

Leave a Reply