കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ മറ്റൊരു ചരിത്രസംഭവത്തിനു കൂടി സാക്ഷ്യം വഹിക്കാൻ ഇനി മൂന്ന് നാൾ കൂടി അശരണർക്കും അധഃസ്ഥിതർക്കും വേണ്ടി ഗണപത്റാവു 1886 ൽ സ്ഥാപിച്ച ചാലപ്പുറം ഗവഃ ഗണപത് ബോയ്സ് ഹൈസ്ക്കൂൾ അങ്കണത്തിലാണ് കോഴിക്കോടിനും കേരളത്തിനു തന്നെയും അഭിമാനമായ ചുമർശിൽപ്പം ഒരുക്കിയത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സ്ഥാപിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ ഈ ചുമർശിൽപ്പം വാസ്കോഡഗാമയുടെ കപ്പലിറക്കം, സാമൂതിരിയുടെ പടയോട്ടം, സാംസ്ക്കാരികാനുഭവമായ രേവതിപട്ടത്താനം, തളിക്ഷേത്രം, ബഷീറിന്റെ സാഹിത്യലോകം, ഗണപത്റാവു എന്നിങ്ങനെ കോഴിക്കോടിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തെ അടയാളപ്പെടുത്തുന്നു.
ശില്പിയും ചിത്രകാരനുമായ ലിജു പാതിരിയാടും കൂട്ടരും മൂന്ന് മാസം കൊണ്ട് ഇത് പൂർത്തിയാക്കിയത്.
ഫെബ്രുവരി 15 ന് മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും