കോഴിക്കോട്: തളി സാമൂതിരി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 14 വർഷത്തെ പ്രധാന അധ്യാപക സേവനത്തിനു ശേഷം വിരമിച്ച വി.ഗോവിന്ദൻ മാസ്റ്റർക്ക് സ്റ്റുഡൻസ് പോലീസ് കേഡറ്റ് സൗഹ്യദ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.33 വർഷത്തെ അധ്യാപക വൃത്തിയിൽ നിന്നുമാണ് ഗോവിന്ദൻ മാസ്റ്റർ വിരമിച്ചത്.
സാമൂതിരി ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട അധ്യാപകരും രക്ഷിതാക്കളും മാതൃ സമതി ഭാരവാഹികളും പോലീസ് അധികാരികളും ചേർന്ന് ഹോട്ടൽ ഓംകാറിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ മഹേഷ് അധ്യക്ഷം വഹിച്ചു.
നരേന്ദ്രൻ ഗോവിന്ദൻ മാസ്റ്ററെ പൊന്നാടയണിയിച്ചു.തുടർന്ന് ഉപഹാര സമർപ്പണവും നടന്നു.എസ്.പി.സി പ്രസിഡണ്ടായിരുന്ന ഷാജിയെ ചടങ്ങിൽ ആദരിച്ചു.
ഹരികൃഷ്ണൻ മാസ്റ്റർ,രാഗി എന്നിവർ സംസാരിച്ചു.നിഖിൽ,റോജ ഹരി,ജെസീന,ശബ്ന,രമ്യ,സൗദ,രേഖ എന്നിവർ നേതൃത്വം നൽകി.