Friday, January 24, 2025
Local News

റോഡരികിൽ മാലിന്യം തള്ളിയ രണ്ടുപേർക്കെതിരെ കേസെടുത്തു


താ​മ​ര​ശ്ശേ​രി: പു​തു​പ്പാ​ടി എ​ട്ടേ​ക്ര ഭാ​ഗ​ത്ത് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യം ലോ​റി​യി​ലെ​ത്തി​ച്ച് ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. പു​തു​പ്പാ​ടി എ​ലോ​ക്ക​ര കു​ന്നി​ക്ക​ൽ റ​ഫീ​ഖ്, ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി ശു​ഹൈ​ബ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്. നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച​താ​യു​ള്ള രേ​ഖ​ക​ൾ ല​ഭി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ലി​ന്യം ക​യ​റ്റി​യ വാ​ഹ​ന​ത്തെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കു​ക​യും പൊ​ലീ​സി​നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.


Reporter
the authorReporter

Leave a Reply