കോഴിക്കോട് പുഷ്പ ജംഗ്ഷനിലുള്ള അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്ററും, കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി “എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം” എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് സൈക്ലത്തോൺ സംഘടിപ്പിച്ചു.
കാലിക്കറ്റ് പ്രസ്സ് ക്ലബ് സെക്രട്ടറി . പി. എസ്. രാകേഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി പോലീസ് അസി. കമ്മീഷണർ . ബിജുരാജ്. പി ഫ്ലാഗ് ഓഫ് ചെയ്തു.
വൈദ്യരത്നം സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്സ്. വിമൽ കുമാർ ആയുർവേദ ദിന സന്ദേശം വിവരിച്ചു. തുടർന്ന് കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ് സെക്രട്ടറി . റിയാസ്, പ്രസിഡന്റ് . അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റ് . സുദീപ്, ട്രഷറർ . ദീപക്, വൈദ്യരത്നം സോണൽ സെയിൽസ് മാനേജർ . ഷിജീഷ്. കെ എന്നിവർ സംസാരിച്ചു.