Friday, December 27, 2024
Latest

അറിയിപ്പുകള്‍-കോഴിക്കോട് 27 05 2022


മുട്ടക്കോഴി വളര്‍ത്തല്‍’ പരിശീലനം ജൂണ്‍ രണ്ടിന്
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍ മുട്ടക്കാഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ജൂണ്‍ രണ്ടിന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ നാല് മണി വരെ പരിശീലനം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടു വരണം. പങ്കെടുക്കുന്നവര്‍  0491-2815454 എന്ന നമ്പറിലേക്ക് വിളിക്കുകയോ 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസ്സേജ്   അയച്ച്  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. വിശദാംശങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ജൂണ്‍ 30. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ്സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033  ഫോണ്‍: 04712325101, 91 8281114464. ഇ- മെയില്‍: keralasrc@gmail.comsrccommunitycollege@gmail.com
ഗവ. വനിത ഐ.ടി.ഐ യില്‍ സീറ്റൊഴിവ്
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 8593829398, 8281723705

Reporter
the authorReporter

Leave a Reply