Friday, December 27, 2024
LatestPolitics

കേരളം ഭീകരവാദ സംഘടനകളുടെ പരിശീലന കേന്ദ്രം  എം.ടി. രമേശ്.


കോഴിക്കോട്;കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?’ എന്ന മുദ്രാവാക്യം ഉയര്‍ത്തി തീവ്രവാദത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ സംഘടനകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിന് പകരം മത്സരിച്ച് സഹായിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. കേരളത്തില്‍ ഒരു ഡസനിലേറെ ഭീകരവാദികളെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ അവരെയൊന്നും പിടികൂടിയത് കേരള പൊലിസോ ഇന്റെലിജന്‍സ് വിഭാഗമോ അല്ല. ഇക്കാര്യത്തില്‍ കേരള പൊലിസ് പരാജയപ്പെടാന്‍ കാരണം സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. നെല്ലിക്കോട് വെടിയുണ്ട കണ്ടെത്തിയ സംഭവത്തിലും ഇതേ അലംഭാവമാണ് പൊലിസ് സ്വീകരിക്കുന്നതെന്നും രമേശ് പറഞ്ഞു.
സമസ്ത പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം മനുഷ്യാവകാശ ലംഘനമാണ്. മതമൗലികവാദം കേരളത്തില്‍ ശക്തിയാര്‍ജിച്ചു എന്നതിന്റെ തെളിവാണ് പെണ്‍കുട്ടിയെ അപമാനിച്ചതിലൂടെ പുറത്തുവരുന്നത്. ഒരു വ്യക്തിയുടെ നിലപാടാണെങ്കില്‍ സമസ്ത അക്കാര്യം തുറന്ന് പറയണമായിരുന്നു.  എന്നാല്‍ അതിനെ ന്യായീകരിക്കുന്ന നിലപാടാണ് സമസ്ത സ്വീകരിച്ചതെന്നും ഈ കാര്യത്തില്‍ മൗനം പാലിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.
തൃക്കാക്കര തെരെഞ്ഞെടുപ്പില്‍ ആംആദ്മി-ട്വന്റി 20 സഖ്യം വിലപ്പോവില്ല. യുഡിഎഫിനും ഇടതുപക്ഷത്തിനും എതിരായ വികാരമാണ് കഴിഞ്ഞതവണ ട്വന്റി 20ക്ക് ഗുണമായത്. ഇത്തവണ അത് പ്രയോജനപ്പെടുക ബിജെപിക്കാണ്. ഇത്തരമൊരു സംഖ്യത്തിലൂടെ മുന്‍പ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിഴുങ്ങാനാണ് ട്വന്റി 20 ശ്രമിക്കുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.
ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷനായി.
ഇന്ത്യയില്‍ ഐഎസ് സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്ന് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും അതിനെ ലാഘവത്തോടെയാണ് കാണുന്നതെന്ന് വി.കെ.സജീവന്‍ പറഞ്ഞു. ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ പി രാധാകൃഷ്ണൻ ജില്ലാ ജനറൽ സെക്രട്ടറിമാരായ ഈ പ്രശാന്ത് കുമാർ എം മോഹനൻ സംസ്ഥാന സമിതി അംഗങ്ങളായ പി രമണി ഭായ് സരിത പറയേരി സംസ്ഥാന കൗൺസിൽ അംഗങ്ങളായശശിധരൻ അയനിക്കാട്, ശോഭ രാജൻ, ഒ ഗിരീഷ്,ടി എ നാരായണൻ മാസ്റ്റർ. ജില്ലാ ഭാരവാഹികളായ ഹരിദാസ് പൊക്കി നാരി, കെ പി വിജയയലക്ഷ്മി, ടി ബാലസോമൻ, രാംദാസ് മണലേരി,ബിന്ദു ചാലിൽ,അനുരാധ തായാട്ട്, ടി ചക്രായുധൻ, അഡ്വ.രമ്യ മുരളി ശശിധരൻ നാരങ്ങയിൽ, മധു പുഴയരികത്ത് എന്നിവർ സംസാരിച്ചു

Reporter
the authorReporter

Leave a Reply