Sunday, December 22, 2024
Local News

സാക്ഷരത മിഷൻ വികസന കേന്ദ്രവും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ വികസന കേന്ദ്രത്തിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ സത്യചന്ദ്രൻ പൊയിക്കാവ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷനായി. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്ററിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ. ജീവാനന്ദൻ സത്യചന്ദ്രൻ പൊയിക്കാവിനെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ശ്രീധരൻ പുസ്തക വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീൻകോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ടി മനോജ്കുമാർ എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ .ടി .എം കോയ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം ചൈത്ര വിജയൻ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply