പത്തനംതിട്ട:ശരണംവിളിയുടെ ഭക്തിപ്രഹര്‍ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ ഭൂഷിതനായ സ്വാമിഅയ്യപ്പനെ ദീപാരാധന തൊഴുത് നില്‍ക്കവെയായിരുന്നു ആ ദര്‍ശന പുണ്യം. ദിനങ്ങളോളം കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളോടെ മാമലകള്‍ക്കിടയിലെ ജ്യോതിസിനെ എതിരേറ്റു.തിരുവാഭരണം സന്നിധാനത്ത് എത്തിയനേരം അന്തരീക്ഷം ഭക്തിസാന്ദ്രമായി തീര്‍ന്നു. ഭഗവാന്റെ തിരുവുടലില്‍ ആഭരണം ചാര്‍ത്തി മനംനിറയെ തൊഴാനും പതിനായിരങ്ങള്‍ ഒഴുകി. ആത്മനിര്‍വൃതിയുടെ ജ്യോതിര്‍ ദര്‍ശനത്തിന് ശേഷം അയ്യപ്പന്‍മാരും മാളികപ്പുറങ്ങളും കൂട്ടത്തോടെ മലയിറങ്ങിത്തുടങ്ങി.