കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസെടുത്തു. തില്ലങ്കേരിക്കൊപ്പം കണ്ടാൽ തിരിച്ചറിയാവുന്ന 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദി നടത്തിയ പ്രകടത്തിനിടെയാണ് മുദ്രാവാക്യം ഉയർന്നതെന്നാണ് ആരോപണം.
കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രകടനം.