Thursday, December 26, 2024
GeneralLatestLocal News

വീട് നിർമിക്കാൻ മണ്ണ് നീക്കിയപ്പോൾ കണ്ടെത്തിയത് മഹാവിഷ്ണു വിഗ്രഹം..


iകോഴിക്കോട്: പാലത്തു പറയരുകണ്ടി ചന്ദ്രന്റെ പറമ്പിലാണ് വിഗ്രഹം കണ്ടെടുത്തത്. മകൾക്കു വീട് നിർമിക്കാൻ വേണ്ടി ചന്ദ്രനും കുടുംബവും കഴിഞ്ഞ മാസം വരെ സ്ഥിരമായി താമസിച്ചിരുന്ന വീട് പൊളിച്ചു മണ്ണ് നീക്കിയപ്പോൾ  മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള കരിങ്കൽ വിഗ്രഹം കണ്ടെടുക്കുകയായിരുന്നു.ഉടൻ തന്നെ പഞ്ചായത്തു മെമ്പറെയും പോലീസിനെയും വിവരം അറിയിച്ച ശേഷം വിഗ്രഹം പോലീസ് നിർദേശ പ്രകാരം വൃത്തിയാക്കി സൂക്ഷിച്ചു വെച്ചിരിക്കുകയാണ്

അമ്പതു വർഷത്തിൽ അധികമായി ചന്ദ്രനും കുടുംബവും താമസിക്കുന്ന ഈ പറമ്പിലോ പരിസരത്തോ അമ്പലമോ അതുപോലുള്ള നിർമ്മിതികളോ ഇല്ല, അതിനാൽത്തന്നെ ഇത്തരം വിഗ്രഹം ഇതുപോലെ ഉയരം കൂടിയ ഭൂപ്രദേശത്തു എത്തിയത് എങ്ങനെയെന്ന ചോദ്യമാണ് നാട്ടുകാർക്ക് ഉള്ളത്.ഏതായാലും പുരാവസ്തു വകുപ്പിനെ അറിയിച്ചു വിഗ്രഹം കൈമാറാനാണ് ചന്ദ്രനും കുടുംബവും തീരുമാനിച്ചിരിക്കുന്നത്.പറമ്പിൽ ബസാർ പോലൂർ ചെറുവട്ടക്കടവ് തുടങ്ങിയ സമീപ പ്രദേശത്തു വര്ഷങ്ങള്ക്കു മുൻപ് ഇതുപോലെ ക്ഷേത്ര നിർമാണ ശേഷിപ്പുകൾ കണ്ടെടുത്തിരുന്നു


Reporter
the authorReporter

Leave a Reply