കോഴിക്കോട്: കേബിൾ ടി.വി വ്യവസായ രംഗത്ത് ഇന്ത്യയിലെ തന്നെ സംഘടിത പ്രസ്ഥാനമായ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 13-ാം കോഴിക്കോട് ജില്ലാ സമ്മേളനം ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു.
ജില്ലാ പ്രസിഡണ്ട് പി.പി അഫ്സൽ പതാക ഉയർത്തിയതോടെ സമ്മേളന പരിപാടികൾ ആരംഭിച്ചു.
സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
കോർപ്പറേറ്റുകൾക്ക് കേബിൾ ടിവി, ബ്രോഡ്ബാൻ്റ് രംഗത്ത് കേരളത്തിൽ കടന്നു കയറാൻ സാധിക്കാത്തത് കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ ശക്തമായ ഇടപെടലുകളാണെന്ന് അബൂബക്കർ സിദ്ദീഖ് പറഞ്ഞു.ഇന്ത്യയിലൊട്ടാകെ കോർപ്പറേറ്റുകൾ ഈ രംഗം കീഴടക്കുമ്പോൾ കേരളത്തിലെ ഈ ജനകീയ ചെറുത്തുനിൽപ്പ് അഭിനന്ദനീയമാണെന്നും അദ്ധേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് പി.പി അഫ്സൽ അധ്യക്ഷം വഹിച്ചു.സ്വാഗത സംഘം ചെയർമാൻ വിനോദ് കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജ് മോഹൻ മാമ്പ്ര, സംസ്ഥാന സെക്രട്ടറി സജീവ് കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് പി.ബി സുരേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.മൻസൂർ, സംസ്ഥാന കമ്മറ്റി അംഗം എ.സി നിസാർ ബാബു ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ വാസുദേവൻ.ടി, സത്യനാഥൻ കെ.പി, , ബിനു ശിവദാസ് എന്നിവർ സംസാരിച്ചു.