GeneralLatest

ഓട്ടോ- ടാക്സി പണിമുടക്ക് പിന്‍വലിച്ചു, നിരക്ക് വര്‍ദ്ധന പരിഗണനയില്‍

Nano News

സംസ്ഥാനത്തെ ഓട്ടോ- ടാക്സി പണിമുടക്ക് മാറ്റിവെച്ചു. ഇന്ന് രാത്രി മുതല്‍ തുടങ്ങാന്‍ ഇരുന്ന് ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിയതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം ആവശ്യങ്ങള്‍ പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവച്ചത് എന്ന് സംയുക്ത ഓട്ടോ ടാക്സി യൂണിയന്‍ വ്യക്തമാക്കി. നിരക്ക് കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ഗതാഗത മന്ത്രിയുമായി യൂണിയന്‍ നേതാക്കള്‍ ഇന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. ഓട്ടോ തൊഴിലാളികളുടെ നിരക്ക് വര്‍ദ്ധന സര്‍ക്കാര്‍ പരിഗണനയിലാണ്. നിരക്ക് വര്‍ദ്ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിച്ചു. വിശദമായി പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചട്ടുണ്ട്. അതിന് ശേഷം നിരക്ക് വര്‍ദ്ധിപ്പിക്കും. ഓട്ടോ സ്റ്റാന്റില്‍ തര്‍ക്കങ്ങളും പതിവാണ്. ഇത് പരിഹരിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കും. സിഎന്‍ജി ഓട്ടോകള്‍ക്കായുള്ള ടെസ്റ്റിങ് സെന്റര്‍ ആറുമാസത്തിനകം എറണാകുളത്ത് തുടങ്ങും. കള്ള ടാക്‌സികളുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും.

ഇന്ധനവിലയ്ക്ക് ഒപ്പം മറ്റ് ചെലവുകളും വര്‍ദ്ധിച്ചതിനാല്‍ അതിന് ആനുപാതികമായി തന്നെ ഓട്ടോ- ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നായിരുന്നു ആവശ്യം.

ഇതിന് പുറമേ ഓട്ടോ- ടാക്സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചിരുന്നു.2018 ലാണ് അവസാനമായി നിരക്ക് വര്‍ദ്ധിപ്പിച്ചത്. അതിനു ശേഷം നിരവധി തവണ ഇന്ധനവില ഉയര്‍ന്നെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നില്ല.


Reporter
the authorReporter

Leave a Reply

error: Content is protected !!