BusinessGeneralLatestTourism

പുതുവർഷാഘോഷവുമായി KSRTC കടലിലേയ്ക്ക്;ടിക്കറ്റ് നിരക്ക് 4499 രൂപ

Nano News

കോഴിക്കോട്: ഈ പുതുവത്സരം അറബിക്കടലില്‍ ആഡംബരക്കപ്പലില്‍ ആഘോഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. അവസരം ഒരുക്കുന്നു. 4499 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്നും ഓഫറുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം ആഘോഷത്തിനായി ആഡംബര ക്രൂയിസില്‍ അവസരം ഒരുക്കുന്നത്.കൊച്ചി ബോള്‍ഗാട്ടി ജെട്ടിയില്‍നിന്നാണ് ഡിസംബര്‍ 31-ന് രാത്രി എട്ടിന് ഇതിലേക്ക് ആളുകളെ കൊണ്ടുപോകുന്നത്. ഒന്‍പതുമുതല്‍ രണ്ടുവരെയാണ് പുതുവത്സര ആഘോഷങ്ങള്‍.മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് ആളുകളെ എ.സി. ബസുകളില്‍ കൊണ്ടുപോയി തിരികെയെത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
എത്തുന്നവര്‍ക്കായി വലിയരീതിയിലുള്ള ഒരുക്കങ്ങള്‍ ക്രൂയിസില്‍ ഉണ്ടാകും. ഡിസ്‌കോ, ലൈവ് വാട്ടര്‍ ഡ്രംസ്, പവ്വര്‍ മ്യൂസിക് സിസ്റ്റത്തിന് ഒപ്പം വിഷ്വല്‍ ഇഫെക്ടുകള്‍, രസകരമായ ഗെയിമുകള്‍, തത്സമയസംഗീതം, ന്യത്തം, ഓരോ ടിക്കറ്റിനും മൂന്ന് കോഴ്സ് ബുഫെ ഡിന്നര്‍ എന്നിവയുമുണ്ട്. കുട്ടികളുടെ കളിസ്ഥലം,തീയേറ്റര്‍, കടല്‍ക്കാറ്റും അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാന്‍ തുറന്ന സണ്‍ഡെക്ക്, ഓണ്‍ബോര്‍ഡ് ലക്ഷ്വറി ബാര്‍ എന്നിവയെല്ലാം ഈ ആഡംബര ക്രൂയിസില്‍ എത്തുന്നവരെ കാത്തിരിക്കുന്നു. പുറത്തുനിന്ന് മദ്യം ഇവിടേക്ക് അനുവദിക്കില്ല.


Reporter
the authorReporter

Leave a Reply