Friday, December 27, 2024
Local News

അഡ്വക്കറ്റ് അസംബ്ലി സംഘടിപ്പിച്ചു.


കോഴിക്കോട്: ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന വ്യാപകമായി കോടതി കേന്ദ്രങ്ങളിൽ അഡ്വക്കറ്റ് അസംബ്ലി സംഘടിപ്പിച്ചു. ഐ എ എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ഐ എ എല്‍ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. എ കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ ബിജു റോഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ പി ലിവിൻസ് അഡ്വ ടി കെ രാമകൃഷ്ണൻ,എ ഐ വെ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ കെ പി ബിനൂപ് അഡ്വ പി ഷാജി തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് അഡ്വ വി മഞ്ജു. ബിജിത്ത് ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply