കോഴിക്കോട്: നിലവിലെ പ്രീ – പ്രൈമറി വിദ്യാഭ്യാസ രീതിയിൽ നവീകരണം ആവശ്യമാണെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ.
കുട്ടികളുടെയും മുതിർന്നവരുടേയും പദസമ്പത്തും ആശയ വിനിമയ വൈദഗ്ധ്യവും ഒരുപോലെ മെച്ചപ്പെടുത്തുന്ന പ്രായോഗിക രീതി (methedology ) പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രദ്ധ ചെലുത്തണം.
പരിഷ്ക്കരിച്ച സിലബസ് എല്ലാ കാഴ്ചപ്പാടുകളും ഉൾക്കൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം അവരുടെ ശാസ്ത്രീയ മനോഭാവം വളർത്തുന്ന ഒന്നായിരിക്കണം. കൂടാതെ പ്രൈമറിസ്കൂൾ തലത്തിലെ അദ്ധ്യാപകരെ പ്രോത്സാഹിക്കുകയും വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ,റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.