climatLatest

കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു, തിരകളില്ലാതെ നിശ്ചലമായ കടൽ പൂർവസ്ഥിതിയിലായി

Nano News

കോഴിക്കോട് :സൗത്ത് ബീച്ചിൽ ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലായി. ഇന്നലെ വൈകിട്ട് കരയിൽ നിന്ന് 200 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞിരുന്നത്.

ഇന്നലെ വൈകീട്ടാണ് സംഭവം. കരയിൽ നിന്ന് 200 കീലോമീറ്ററിൽ അകലെയാണ് കടൽ ഉള്ളത്. ഏതാനും ദിവസങ്ങളായി കടല്‍ കുറച്ച് ഉള്‍വലിഞ്ഞിരുന്നെങ്കിലും ഇത്രയും ഉള്ളിലേക്ക് പോയത് ആദ്യമാണെന് കച്ചവടക്കാർ പറഞ്ഞു. തിരയില്ലാതെ നിശ്ചലാവസ്ഥയായ കടല്‍ കാണാനും നിരവധി പേര്‍ എത്തിയിരുന്നു. ഇതിന് മുന്‍പും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബീച്ച് പഴയ നിലയിലേക്ക് എത്താറുണ്ടന്നാണ് പ്രാദേശിക മത്സ്യത്തൊഴിലാളികൾ പറയുന്നത്.

കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. രാത്രിയിൽ ശക്തമായ തിരമാലയുണ്ടാവാൻ സാധ്യതയുള്ളതിനാൽ പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിയിരുന്നു.


Reporter
the authorReporter

Leave a Reply