കോഴിക്കോട്:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി എം അബ്ദുറഹ്‌മാന്‍ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ റോവിങ് അസോസിയേഷന്‍ പ്രതിനിധിയായാണ് ഫറോക്ക് സ്വദേശിയായ പി നിഖില്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. വി റോയ് ജോണ്‍ അക്വാട്ടിക് അസോസിയേഷന്‍ പ്രതിനിധിയാണ്. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് കോച്ച്, മാനേജര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടി എം അബ്ദുറഹ്‌മാന്‍ പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ കായികാധ്യാപകനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ എക്‌സിക്യൂട്ടിവ് അംഗവുമാണ്. കബഡി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സൈക്ലിങ് അസോസിയേഷന്‍, സൈക്കിള്‍പോളോ അസോസിയേഷന്‍, റഗ്ബി അസോസിയേഷന്‍ എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊയിലാണ്ടി സഹകരണ അസി. രജിസ്ട്രാര്‍ (ജനറല്‍) കെ വി നിഷ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.