Local NewsPolitics

ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം; അഡ്വ. വി.കെ.സജീവൻ

Nano News

കോഴിക്കോട്: ഭക്തർ സമർപ്പിക്കുന്ന അമൂല്യ വസ്തുക്കള്‍ കൊളളയടിക്കുന്ന ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ബിജെപി പുതിയറ മണ്ഡലം സമ്പൂര്‍ണ്ണ മണ്ഡലം സമിതിയോഗം ദേശസേവാ സംഘം ഹാളില്‍ ഉദ്ഘാഠനം ചെയ്തു സംസാരിക്കംകയായിരുന്നു സജീവന്‍.

ശബരിമലയിലെ സ്വർണ്ണം പ്പാളികള്‍ ദേവസ്വം രേഖകളിൽ ചെമ്പായി മാറിയത് ലോകചരിത്രത്തിലെ ആദ്യ സംഭവമാണ്. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണത്തിലെ രേഖകളിൽ കൃത്രിമം കാണിച്ച് ചെമ്പാക്കി മാറ്റുകയായിരുന്നു.

ഈ ആസൂത്രിതമായ മോഷണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമാണ്. ദേവസ്വം സെക്രട്ടറി മുതൽ സർക്കാർ വരെ നീളുന്ന ഒരു ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. ഇത് ആദ്യത്തെ മോഷണമല്ല;
ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ച്
ശബരിമലയിൽ സ്പോൺസർഷിപ്പിന്റെ മറവിൽ നടന്നത് കോടികളുടെ കുംഭകോണമാണെന്നും വി.കെ.സജീവന്‍ കൂട്ടിച്ചേര്‍ത്തു.


മണ്ഡലം പ്രസിഡന്‍റ് ടി.പി ദിജില്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഉപാദ്ധ്യക്ഷന്‍ ഇ.പ്രശന്ത്കുമാര്‍,മേഖലാ സെക്രട്ടറി പ്രശോഭ് കോട്ടുളി,സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ.ബബ് ലു,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുജീഷ് പുതുക്കുടി,സുപ്രിയ ശ്രീധര്‍ തുടങ്ങീയവര്‍ സംസാരിച്ചു.


Reporter
the authorReporter

Leave a Reply