നീലേശ്വരം:ജിഎസ്ടി പരിഷ്കരണത്തിൻ്റെ പശ്ചാത്തലത്തിൽ
പൊതു വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ.വി.കെ സജീവൻ.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും,ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും നികുതി പൂര്‍ണ്ണമായി ഓഴിവാക്കിയതുള്‍പ്പെടെ കേന്ദ്രനികുതിയില്‍ ഭീമമായ നഷ്ടം വരുത്തിക്കൊണ്ട് നടപ്പാക്കിയ വിപ്ലവകരമായ പരിഷ്കരണം കൊണ്ട് ജനങ്ങള്‍ക്ക് ഗുണം ലഭിക്കണം,അതുണ്ടാവുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്നും അദ്ധേഹം പറഞ്ഞു.ടി.വി കേളപ്പേട്ടൻ അനുസ്മരണ പരിപാടിയും ബിജെപി നീലേശ്വരം മുൻസിപ്പൽ ശില്പശാലയും നീലേശ്വരം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ധേഹം.
മുൻസിപ്പൽ പ്രസിഡന്റ് പി.യു. വിജയകുമാർ അദ്ധ്യക്ഷനായി.സംസ്ഥാന സമിതി അംഗം എ.വേലായുധൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്ത്, ജില്ലാ സെക്രട്ടറി മഹേഷ് ഗോപാൽ, മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജീവൻ ചീമേനി,എ.കെ.ചന്ദ്രൻ എന്നീവർ സംസാരിച്ചു. ബി ജെ പി മുൻസിപ്പൽ ജനറൽ സെക്രട്ടറി ടി.രാധകൃഷ്ണൻ സ്വാഗതവും മധു കളത്തേര നന്ദിയും പറഞ്ഞു.