CRIMELocal Newspolice &crime

പോലീസുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

Nano News

കോഴിക്കോട് : ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച പ്രതികള്‍ പിടിയിൽ. ചാലിയം സ്വദേശികളായ വെംമ്പറമ്പിൽ വീട്ടിൽ റാസിക് (37 ) ഷെബീർ@ ചേക്കു ( 37) എന്നിവരെ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
25 ന് ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ബിജേഷ്, കുഞ്ഞബ്ദുള്ള എന്നിവർ ബേപ്പൂർ കോസ്റ്റൽ പരിധിയിൽ ബീറ്റ് ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ചാലിയം ഹാർബറിന് അടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോൾ ഒരു അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ തടഞ്ഞ് വെച്ച് മര്‍ദിക്കുകയും, അസഭ്യം പറയുകയും, പോലീസിന്റെ കയ്യിൽ ഉണ്ടായിരുന്ന ഹെൽമെറ്റ് തട്ടിപ്പറിച്ച് നിലത്തെറിഞ്ഞു പൊട്ടിക്കുകയും ചെയ്യുകയായിരുന്നു. ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയായ റാസിക്കിന്റെ പേരിൽ ചാലിയം സ്വദേശിയെ കത്തി വീശി കൊല്ലാൻ നോക്കിയതിനും, പൊതുജന ശല്യത്തിനും മറ്റുമായി ഏഴോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ബേപ്പൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്പെക്ടര്‍ നൌഷാദ് SCPO രഞ്ജിത്ത് CPO പ്രസൂണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.


Reporter
the authorReporter

Leave a Reply