Business

തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂം സോഫ്റ്റ് ലോഞ്ച്

Nano News

കോഴിക്കോട്: തൊണ്ടയാട് ആരംഭിച്ച കേരളത്തിലെ ഏറ്റവും വലിയ മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂം സോഫ്റ്റ് ലോഞ്ച് മൈജി ചെയർമാൻ എ കെ ഷാജിയും അദ്ദേഹത്തിന്റെ മാതാവ് കുഞ്ഞീമ ഹജ്ജുമ്മയും ചേര്‍ന്ന് നിര്‍വഹിച്ചു. നാളെ സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും ചേർന്ന് കോഴിക്കോടിന് ഷോറൂം തുറന്ന് നൽകും. ഓരോ ഉത്പന്നവും എക്സ്പീരിയന്‍സ് ചെയ്ത് ഷോപിംഗ് നടത്താന്‍ കഴിയുന്ന സൗകര്യമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പുതിയ ടെക്നോളജിയിലുള്ള പുതിയ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനൊപ്പം പ്രീമിയം സര്‍വീസും വേള്‍ഡ് ക്ലാസ് ആമ്പിയന്‍സുമാണ് മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂം നല്‍കുന്നതെന്ന് മൈജി ചെയര്‍മാന്‍ എ കെ ഷാജി പറഞ്ഞു. ഭാവിയില്‍ മറ്റു ജില്ലകളിലും ഇത്തരം ഷോറൂമുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്പന്നങ്ങളുടെ ലൈവ് എക്സ്പീരിയന്‍സ് സൗകര്യത്തിനൊപ്പം മോഡുലാര്‍ കിച്ചന്‍ ലൈവ് എക്സ്പീരിയന്‍സും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഗെയിമിങ് ലാപ്ടോപ് പോലുള്ളവ ഗെയിമിങ് സ്റ്റേഷനില്‍ എക്സ്പീരിയന്‍സ് ചെയ്തും സ്വന്തമാക്കാം. മൈജിയുടെ 140-ാമത്തെ ഷോറൂമാണ് എപിക് ഷോറൂമിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 45000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ 12000 ചതുരശ്ര അടി പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എ കെ ഷാജി പറഞ്ഞു.


Reporter
the authorReporter

Leave a Reply