കോഴിക്കോട് : കൂടരഞ്ഞി സെന്റ് ജോസഫ്സ് ആശുപത്രി കാന്റീനിന് മുന്നിൽ സംസാരിച്ചു നിന്നയാൾ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
താമരശേരി ഡി.വൈ. എസ്.പിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ
ചെയ്ത കേസിലാണ് നടപടി. 2024 സെപ്റ്റംബർ 5 ന് രാത്രി പത്തരക്കാണ് സംഭവം. കൂടരഞ്ഞി സ്വദേശി അബിൻ ബാബുവാണ് മരിച്ചത്. സംഭവത്തിൽ ക്രൈം 467/2024 നമ്പറായി തിരുവമ്പാടി പോലീസ് കേസെടുത്തിരുന്നു. . സുഹൃത്തുമായി സംസാരിച്ചു നിൽക്കുമ്പോൾ മുറ്റത്തുണ്ടായിരുന്ന സ്പോട്ട് ലൈറ്റിൽ നിന്നാണ് ഷോക്കേറ്റതെന്ന് പറയുന്നു. ആദ്യം കൂടരഞ്ഞി സെന്റ് ജോസഫ്സ് ആശുപത്രിയിലും തുടർന്ന് കെ.എം. സി.റ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതർക്കെതിരെയാണ് പരാതിയുള്ളത്.
ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രമേ മരണകാരണം കണ്ടെത്താൻ കഴിയുകയുള്ളുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.