GeneralPolitics

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫിസില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍

Nano News

കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫിസില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍. ഡി.സി.സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍, ടി സിദ്ധിഖ് എം എല്‍ എ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

പാപം പേറുന്ന അപ്പച്ചനെ പാര്‍ട്ടിക്ക് വേണ്ട, ചുരം കേറിവന്ന എം എല്‍ എയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്ന് തിന്നുന്ന ഡിസിസി അധ്യക്ഷനെ പുറത്താക്കുക, എന്‍ എം വിജയന്റെയും മകന്റെയും ബോഡിക്ക് മുന്നില്‍ നിങ്ങള്‍ വിതുമ്പിയ കണ്ണുനീര്‍ പാര്‍ട്ടിക്കാരുടെ ശാപമാണ് എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply