കുറ്റിപ്പുറം: കോട്ടയം പാലയിൽ വച്ചു നടന്ന നാൽപതാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ജാവലിൽത്രോയിൽ മീറ്റ് റെക്കോർഡോടെയും,ഡിസ്ക്കസ് ത്രോയിലുമായി ഇരട്ട സ്വർണ്ണം നേടിയ കുറ്റിപ്പുറം ഗവ: ടെക്നിക്കൽ ഹൈസ്കൂളിലെ ഒൻപതാ ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്സയാൻ.കെ ക്ക് ആദരവ് ഒരുക്കി പി ടി എ.
ചടങ്ങിൽ സ്കൂൾ സൂപ്രണ്ട് ജയപ്രസാദ് പി അധ്യക്ഷത വഹിച്ചു. അനുമോദന സദസിൻ്റെ ഉദ്ഘാടനവും
സമ്മാനവിതരണവും ഗിരീഷ് കെ
(Athletic Coach, ഹയർ സെക്കൻഡറി സ്കൂൾ തിരുനാവായ ) നിർവ്വഹിച്ചു. ചടങ്ങിൽ മുഹമ്മദ് ഹർഷാദ് സംബന്ധിച്ചു. പരിശീലകൻ രാഹുൽ പിയെ ചടങ്ങിൽ ആദരിച്ചു.
സ്കൂൾതല കലാ കായിക ടെക് ഫെസ്റ്റ് മേളകളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു
പി.ടി.എ വൈസ് പ്രസിഡണ്ട് രാജൻ സി.പി സ്വാഗതവും, സ്പോട്സ് കൺവീനർ സിദ്ധാർത്ഥൻ ടി.ടി നന്ദിയും പറഞ്ഞു.