കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഭീമമായ ഒപി ടിക്കറ്റ് ചാര്‍ജ് ഏര്‍പ്പെടുത്താനുളള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും ഇത് സര്‍ക്കാരിന്‍റെ കൊടിയ വഞ്ചനയാണെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.ഒ.പി.ടിക്കറ്റിന്‍റെ പേപ്പര്‍ ചാര്‍ജ് ഉള്‍പ്പെടെയുളള ചിലവിനും മറ്റു സേവനങ്ങള്‍ക്കും വരുമാനം കണ്ടെത്താനാണ് ഈ ചാര്‍ജെന്നാണ് ആശുപത്രി വികസന സമിതിയുടെ വിശദീകരണം.അത് സര്‍ക്കാരിന്‍റെ ചുമതലയാണ്. സര്‍ക്കാരിന് ഇതില്‍ നിന്ന്
ഒളിച്ചോടി ആശുപത്രി വികസന സമിതിയാണ് ചാര്‍ജ് ഏര്‍പെപടുത്തിയത് എന്നു പറഞ്ഞ് ഒഴിയാനാവില്ല.ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയര്‍ത്തും.
ഒ.പി.ടിക്കറ്റ് ചാര്‍ജ് ഏര്‍പെത്തുന്നതും, ആര്‍ക്കൊക്കെ ഫ്രീ കൊടുക്കണം എന്നതിനെ സംബന്ധിച്ചും ഒരു സര്‍ക്കാര്‍ ഓര്‍ഡറും ഇല്ലാതെ പാവപ്പെട്ട ലക്ഷക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എങ്ങിനെ തോന്നിയതുപോലെ തീരുമാനമെടുക്കാന്‍ സാധിക്കുന്നുവെന്നും സജീവന്‍ ചോദിച്ചു.ഇതുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷിയോഗത്തില്‍ ഇക്കാര്യമെല്ലാമുന്നയിക്കുകയും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തതാണെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.