Wednesday, November 27, 2024
Local NewsSabari mala News

പതിനെട്ടാംപടിയില്‍ നിന്നുള്ള ഫോട്ടോ; 23 പൊലിസുകാര്‍ക്കെതിരെ നടപടി, കണ്ണൂരില്‍ നല്ലനടപ്പ് പരിശീലനം


തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. പൊലിസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടി നാളെ ഹൈക്കോടതിയെ അറിയിക്കും.

നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയില്‍ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നല്‍കണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം.

തിങ്കളാഴ്ച ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ തിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്.

വിഷയത്തില്‍ പൊലീസുകാര്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. അയ്യപ്പ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതാണ് പതിനെട്ടാം പടി. മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത് . പതിനെട്ടാംപടിയുടെ ആചാരം അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താന്‍ അയ്യപ്പ വിശ്വാസികളായ ആര്‍ക്കും കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply