Local News

പുസ്തക പ്രകാശനവും സ്വാഗത സംഘം രൂപീകരണവും നടത്തി


കാരാട് : വിദ്യാഭ്യാസ ഗവേഷകൻ പി ശിവദാസൻ മാസ്റ്ററെക്കുറിച്ച് സുഹൃദ് സംഘം തയ്യാറാക്കിയ ‘കേരള വിദ്യാഭ്യാസം പരിവർത്തന പാഠങ്ങളും പ്രതിഫലനങ്ങളും -പി ശിവദാസൻ്റെ ഓർമകൾക്കൊപ്പം ‘ എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശന ചടങ്ങ് ഡിസംബർ 15 ഞായർ 2.30 ന് എവി ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കാരാടിൽ വെച്ച് നടന്നു. പ്രകാശന ചടങ്ങ് വിജയിപ്പിക്കുന്നതിന് ചേർന്ന സ്വാഗതസംഘം യോഗം എം എസ് മോഹനൻ ഉദ്ഘാടനം ചെയ്തു . എ ചിത്രാംഗദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.വി പരമേശ്വരൻ ,ഡോ.ബഷീർ, പഞ്ചായത്ത് മെമ്പർ പത്മാവതി , എസ് ഉണ്ണികൃഷ്ണ ൻ , ബി ലളിതകുമാരി , മധു ആനന്ദ്, ആർ എസ് അമീനകുമാരി ,മോഹനൻ കാരാട് ,പി കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു .
നവകേരള വിദ്യാഭ്യാസം – പാനൽ ചർച്ച ,പുസ്തക പ്രദർശനം ,നാടകം എന്നിവയും പ്രകാശന ചടങ്ങിനോടൊപ്പം നടന്നു.

എസ് ഉണ്ണികൃഷ്ണൻ (ചെയർമാൻ) മോഹനൻ കാരാട് (ജനറൽ കൺവീനർ) ഇ രാജീവ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം രൂപവത്ക്കരിച്ചു .


Reporter
the authorReporter

Leave a Reply