Friday, November 22, 2024
GeneralPolitics

വഖഫിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തണ്ട; സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം: നവ്യ ഹരിദാസ്


തിരുവമ്പാടി: വഖഫിൻ്റെ പേര് പറഞ്ഞ് സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തരുതെന്നും, ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. മാനന്തവാടി തലപ്പുഴയിൽ പന്ത്രണ്ടോളം കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ് നൽകിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വഖഫ് കുടിയൊഴിപ്പിക്കൽ ഭീഷണി മുനമ്പത്ത് മാത്രമല്ല സംസ്ഥാന വ്യാപകമായ പ്രതിഭാസമായി മാറുകയാണെന്നും, ഇത്തരം ഭീഷണികളെ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി.

കുടുംബങ്ങൾക്ക് പരമ്പരാഗതമായി കൈമാറി വന്ന ഭൂമിയിൽ, വഖഫ് അവകാശവാദം ഉന്നയിക്കുന്നത് നിയമപരമായും, രാഷ്ട്രീയപരമായും നേരിടുമെന്നും നവ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

സമാധാനപരമായി ജീവിക്കുന്ന വയനാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് വഖഫ് നീക്കത്തിന് പിന്നിലെന്നും, വഖഫ് നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് പ്രമേയം പാസാക്കിയ കോൺഗ്രസും -സിപിഎമ്മും ഇതിന് മറുപടി പറയണമെന്നും നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.


തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സന്ദർശനത്തിനിടയിൽ ക്രൈസ്തവ ദേവാലയങ്ങൾ ,സന്ദർശിച്ച സ്ഥാനാർത്ഥി വഖഫ് വിഷയത്തിൽ ക്രൈസ്തവ പുരോഹിതരുമായി ചർച്ച നടത്തുകയും ചെയ്തു.

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പര്യടനത്തിൽ ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷൻ അഡ്വ.വികെ സജീവൻ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി എം.പി.അഞ്ജന, സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, മേഖല സെക്രട്ടറിമാരായ എൻ.പി.രാമദാസ്, എം.സി.ശശീന്ദ്രൻ, മണ്ഡലം പ്രസിഡൻ്റ് മാരായ ബൈജു കല്ലടി കുന്ന്, സി.ടി.ജയപ്രകാശ്, ഇ.പി.ബബീഷ്, രജീഷ് വില്യാപ്പളളി, ഇൻചാർജ് സജി ജോസഫ്, ഷാൻ കട്ടിപ്പാറ, കെ.പി.വിജയലക്ഷ്മി, ബിനോജ് ചേറ്റൂർ, ടി.എം.അനിൽകുമാർ, അനുരാധാ തായാട്ട്, രമ്യാ സന്തോഷ്, എൻ.ശിവപ്രസാദ്,ശശീന്ദ്രൻ മാസ്റ്റർകൈപ്പുറത്ത്, ജുബിൻ ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply