Local News

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം,മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

Nano News

കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമേത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. അസ്മാബീ ആണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനം. ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ പന്തീരാങ്കാവ് പൊലിസ് അന്വേഷണം ആരംഭിച്ചു. മരുമകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെയാണ് അസ്മബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവ് മഹമൂദിനെ പാലക്കാട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി മകള്‍ക്കും മരുമകനും ഒപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Reporter
the authorReporter

Leave a Reply