Politics

നവ്യ ഹരിദാസ് നാളെ പത്രിക സമർപ്പിക്കും

Nano News

കൽപറ്റ: എൻ.ഡി.എ.വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യാ ഹരിദാസ് വ്യാഴാഴ്ച 12 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക.

ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻ്റ് മോഹനൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിക്കും.


Reporter
the authorReporter

Leave a Reply