Politics

ഒളവണ്ണ പഞ്ചായത്തിൻ്റെ ദുർഭരണത്തിനെതിരെ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

Nano News

ഒളവണ്ണ: ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പന്തീരങ്കാവ് അങ്ങാടിയുടെ ഹൃദയഭാഗത്തുകൂടി കടന്ന് പോകുന്ന യു പി സ്കൂൾ തിരുത്തിമ്മൽ താഴം റോഡിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് ബി ജെ പി പന്തിരങ്കാവ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ബി ജെ പി പന്തീരങ്കാവ് ഏരിയ പ്രസിഡൻ്റ് ഡി എം ചിത്രാകരൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ബി ജെ പി ഒളവണ്ണ മണ്ഡലം പ്രസിഡൻ്റ് കെ നിത്യാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.


ഏരിയ ജനറൽ സെക്രട്ടറി പ്രശാന്ത് ഈരാട്ടിൽ, സെക്രട്ടറി സന്തോഷ് കുമാർ വി എന്നിവർ സംസാരിച്ചു,ഗിരീഷ് കുമാർ,ധമനകുമാർ, അജി വി, പി വി ശേഖരൻ, പി വി സുധീപ് ,ജോഷി ജോബ് തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply