Sunday, November 24, 2024
GeneralLocal News

കാട്ടാന ആക്രമണത്തിൽ കൃഷിനാശം


തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ ചെ​ളി​പ്പൊ​യി​ൽ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി​നാ​ശം. കൊ​ല്ലം പ​റ​മ്പി​ൽ ഷാ​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ജ​ന​വാ​സ മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി​യി​രി​ക്ക​യാ​ണ്. കാ​ട്ടാ​ന​ഭീ​ഷ​ണി കാ​ര​ണം റ​ബ​ർ ടാ​പ്പി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വൃ​ത്തി​ക​ൾ ന​ട​ത്താ​നാ​കാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്.

പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​സ് ജേ​ക്ക​ബ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ണ്ണി കാ​പ്പാ​ട്ട്മ​ല, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷി​ജു ചെ​മ്പ​നാ​നി, റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക​തെ​രു​വി​ൽ, ജി​തി​ൻ പ​ല്ലാ​ട്ട്, ബേ​ബി കൊ​ച്ചു​വേ​ലി, ഗോ​പി​നാ​ഥ​ൻ മു​ത്തേ​ട​ത്ത്, സ​ജോ പ​ടി​ഞ്ഞാ​റെ​കു​റ്റ്, ലി​ബി​ൻ തു​റു​വേ​ലി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.


Reporter
the authorReporter

Leave a Reply