Local News

മുതിർന്ന പൗരന്മാരുടെ സംഗമം നടത്തി


ഡയമണ്ട് പ്ലസ് സംഘടനയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരുടെ ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സംഗമം ഒക്ടോബർ മാസം നാലാം തീയതി വെള്ളിയാഴ്ച ചേവായൂരിൽ ഗോൾഫ് റീ ലിങ്ക് റോഡിലെ CIGI ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വി. വി മുഹമ്മദ്‌അലി ഡയമണ്ട് പ്ലസ് പ്രസിഡന്റീന്റെ ആദ്യഷതയിൽ നടന്ന ചടങ്ങിൽ ജോയ് തോമസ് സ്വാഗതം പറഞ്ഞു.ചേവായൂർ വാർഡിലെ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഡോക്ടർ അജിത മുഖ്യാതിഥിയായിരുന്നു.

ആയുർമനയിലെ ചീഫ് ഫിസിഷ്യൻ ശ്രീമതി ഡോക്ടർ ശാന്തി ഗംഗ വാർദ്ധക്യസഹജകമായ രോഗങ്ങൾക്കുള്ള ആയുർവേദ ചികിത്സയെ പറ്റി ഒരു ക്ലാസ് എടുത്തു. പങ്കെടുക്കുന്നവർക്ക് ഒരു ആയുർവേദ തൈലം സൗജന്യമായി വിതരണം ചെയ്തു പങ്കെടുക്കുന്ന എല്ലാ മുതിർന്ന പൗരന്മാർക്കും ഡയമണ്ട് പ്ലസ് സമ്മാനം നൽകി.

വി പി മുഹമ്മദ്‌, Dr. ബാലകൃഷ്ണൻ, ഗിരീഷ് (അശ്വനി ലാബ് ), ജനാർദ്ദനൻ, സേതുമാധവൻ, കേണൽ ഗോപിനാഥ്, സെയ്ത് അക്ബർ എന്നവർ സംസാരിച്ചു.
ഡയമണ്ട് പ്ലസ് ക്ലബ്‌ അംഗങ്ങളും ഈ സംഗമത്തിൽ പങ്കെടുക്കുകയും. ഈ സംഗമം വൻ വിജയമായി.
തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു വി വി മുഹമ്മദ് അലി പ്രസിഡൻറ് ഡയമണ്ട് പ്ലസ്.


Reporter
the authorReporter

Leave a Reply